Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Run Was Arrested

Ernakulam

ക​മ്പി​വ​ടി​ക്ക് ആ​ക്ര​മ​ണം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

ആ​ലു​വ: കു​ഞ്ചാ​ട്ടു​ക​ര​യി​ൽ യു​വാ​വി​നെ ഇ​രു​മ്പു​വ​ടി​ക്ക് ആ​ക്ര​മി​ച്ച കേ​സി​ൽ ആ​റ​ര മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം​പ്ര​തി പി​ടി​യി​ൽ. എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര ഓ​ൾ​ഡ് ജി​സി​ഡി​എ മു​രി​ങ്ങാ​ശേ​രി വീ​ട്ടി​ൽ ഹാ​രീ​സ് മു​സ്ത​ഫ(40)​യെ​യാ​ണ് എ​ട​ത്ത​ല സി​ഐ കെ. ​സെ​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച്ച രാ​ത്രി ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടി​യ​ത്.

പ​ഴ​ങ്ങ​നാ​ട് സ്വ​ദേ​ശി അ​മ​ലി​നെ​യാ​ണ് പ്ര​തി​ക​ൾ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​ട​ത്ത​ല കു​ഞ്ചാ​ട്ടു​ക​ര​യി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നെ അ​മ​ൽ ഓ​ടി​ച്ചി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം മ​റി​ക​ട​ന്ന​താ​ണ് പ്ര​കോ​പ​ന​മാ​യ​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ഹ​നം നി​ർ​ത്തി​ച്ച് മു​ഖ്യ​പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​മ​ലി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ക്കി​ന്‍റെ അ​സ്ഥി​ക്ക് പൊ​ട്ട​ലും വ​ല​തു​ക​ണ്ണി​ന് മു​ക​ളി​ൽ മു​റി​വു​മു​ണ്ടാ​യി. പ്ര​തി​യെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ പി​ടി​യി​ലാ​യ മൂ​ന്നു​പേ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Latest News

Corehub Up